ഒരു ഉറപ്പുമില്ലാതൊരു നാളേക്കായി
ഉറക്കം പരിത്യജിക്കുന്നു നാം വ്യഥാ..
ശിരസ്സിനെ തഴുകും തലയിണയും
മേനിയെ പുൽകും കരിമ്പന പായയും
അറിയുന്നില്ലല്ലോ മനസ്സെന്ന മാന്ത്രികന്റെ
മായ ലീലകൾ..
ഇറ്റിറ്റ് വീഴുന്ന അശ്രു തൻ സങ്കടം അത് പൊഴിക്കുന്ന നയനതിനല്ലേ അറിയൂ..
മിടിക്കുന്ന ഹൃദയവും ചലിക്കുന്ന ദേഹവും
പട്ടത്തിൽ കെട്ടിയ ചരട് പോലെ..
ആരൊക്കയോ ചേർന്ന് വലിക്കുന്നു
താഴ്ത്തുന്നു ദൂരേക്ക് നമ്മെ തെറുപ്പിക്കുന്നു വീഴ്ത്തുന്നു..
എല്ലാം കാലത്തിൻ തമാശകൾ
മനുഷ്യനായ കോമാളിക്കായ് കാലം കരുതി വെച്ച തമാശകൾ..
കുഞ്ഞാഞ്ഞ
No comments:
Post a Comment