കുന്നംകുളം കോഴിക്കോട് ഹൈ വേയില്‍ മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ എടപ്പാളിനടുത്ത് വട്ടംകുളം പഞ്ചായത്തിലാണ് ശുകപുരം ഗ്രാമം.
SUKAPURAM SOMAYAGAM
എല്ലാ വൈദീക കര്‍മ്മങ്ങളേയും പേലെത്തന്നെ യാഗങ്ങളുടെ ലക്ഷ്യവും മാനവരാശിക്ക് ഐശ്വര്യവും, സമാധാനവും എത്തിയ്ക്കുക എന്നതുതന്നെയാണ്. അതിനുവേണ്ടി പരിസ്ഥിതിയെ ശുദ്ധീകരിച്ച് ഊര്‍ജ്ജസ്വലമാക്കി സംരക്ഷിക്കുകയാണ് ഇത്തരം യാഗങ്ങളും ഹോമങ്ങളും ശാസ്ത്രീയമായി ചെയ്യുന്നത്. സൂര്യനാണ് ഊര്‍ജ്ജദാതാവ്. അഗ്നിയെ സൂര്യന്റെ പ്രതിരൂപമായി കണ്ടു സങ്കല്‍പരൂപേണ ഹവിസ്സും, വേദമന്ത്രങ്ങളും ഹോമകുണ്ഡത്തിലര്‍പ്പിക്കുന്നു. മന്ത്രോ;;ച്ചാരണത്തിലെ ശബ്ദവീചികളും അഗ്നിയുടെ തരംഗങ്ങളുമായി ചേര്‍ന്ന് അനുകൂല ആവൃത്തിയിലുള്ള ഊര്‍ജ്ജ പ്രസരണങ്ങളുണ്ടാക്കുകയോ, പ്രതികൂല വികിരണങ്ങളെ ഇല്ലാതാക്കുകയോ ചെയ്ത്
പരിസ്ഥി തിയെ മാനവരാശിയുടെ നിലനില്‍പ്പിന് അനുകൂലമാവും വിധത്തില്‍ സംരക്ഷിച്ചു നിര്‍ത്തുന്നു എന്നതാണ് ഇതിന്റെ പ്രായോഗിക വശം. ജീവരാശിയുടെ നിലനില്‍പ്പിനും ശ്രേയസ്സിനും ഇതുകാരണമാകുമെങ്കില്‍ അത് ദൈവീകം മാത്രമല്ല ജൈവീകം കൂടിയാണെന്ന് വരുന്നു. അങ്ങനെ എങ്കില്‍ പ്രകൃതിയുടെ സന്തുലനത്തിനുമാത്രമല്ല പ്രപഞ്ചചലനത്തിനും കൂടി സഹായകമായേക്കാവുന്ന ഇത്തരം വിദ്യകളല്ലെ അഭ്യസിക്കേണ്ടത്! പ്രയോഗിക്കേണ്ടത്!! പ്രചരിപ്പിക്കേണ്ടത്.

No comments:
Post a Comment